കോട്ടയം: ശബരിമല സ്വര്‍ണം നഷ്ടപ്പെട്ട ക്രമക്കേടില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമര രംഗത്തേക്ക് കടക്കുമ്പോള്‍ അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിട്ട നേട്ടം ചോരുമോ എന്ന ആശങ്കയില്‍ ഇടതുമുന്നണി. അയ്യപ്പ സംഗമത്തിലൂടെ ഹൈന്ദവ സമുദായ സംഘടനകളായ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും ഒരു വേദിയിലെത്തിക്കാനായത് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമായിരുന്നു. അത് ബിജെപിയെയും യുഡിഎഫിനെയും വെട്ടിലാക്കി. പക്ഷേ ഒരാഴ്ച്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ മാറി. സെപ്റ്റംബര്‍ എഴിന് ശബരിമല ദ്വാരപാലകശില്‍പ്പ പാളികള്‍ അറ്റകുറ്റപണിയ്ക്കായി ഹൈക്കോടതി നിയോഗിച്ച ജഡ്ജിയെ പോലും അറിയാക്കാതെ മാറ്റിയതോടെ വിവാദമായി. ഹൈക്കോടതി നേരിട്ട് ഇടപെട്ടു. പിന്നീട് കൂടുതല്‍ വെളിപ്പെടെത്തലുകളാണ് വന്നത്. ഒടുവില്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ പരസ്യമായി ആക്ഷേപിച്ചു. ‘പല കാര്യങ്ങളിലും കേരളം നമ്പര്‍ വണ്‍ ആണ്. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി മോഷ്ടിച്ചതിലും കേരളം നമ്പര്‍ വണ്‍ ആണെന്നു പറയേണ്ടിവരും! എല്ലാറ്റിലും നമ്പര്‍ വണ്‍ എന്നു പറഞ്ഞാല്‍ ഇനി വളരാനില്ലെന്നാണ് അര്‍ഥം’. ഇതായിരുന്നു പരിഹാസം.
അയ്യപ്പ സംഗമത്തോടെ ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ വിള്ളില്‍ വീഴുമെന്ന് കരുതിയ കോണ്‍ഗ്രസ് സടകുടഞ്ഞ് എഴുന്നേറ്റു. നിയമസഭയിലും ഇപ്പോള്‍ തെരുവിലും സമരത്തിലാണ്. ബിജെപി ഇപ്പോഴും പൂര്‍ണതോതില്‍ രംഗത്തുവന്നിട്ടില്ല. കാരണം ഇതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന് ബിജെപിക്ക് ആശങ്കയുണ്ട്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ മേഖലാജാഥകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചിരിക്കുകയാണ്. യുവതീപ്രവേശ വിഷയത്തില്‍ 5 മേഖലാ ജാഥകള്‍ സംഘടിപ്പിച്ച മാതൃകയിലാകും ഇവ. ആരെല്ലാം നയിക്കുമെന്നും എവിടെയെല്ലാം ജാഥ നടത്തുമെന്നും ഇന്നു പ്രഖ്യാപിച്ചേക്കും. ഇതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്തനംതിട്ടയില്‍ 9നു ചേരുന്ന പ്രതിഷേധ സംഗമത്തിനു ശേഷമാകും മേഖലാ ജാഥകള്‍.
യുവതീപ്രവേശ വിഷയത്തില്‍ കെ.സുധാകരന്‍, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണു ജാഥ നയിച്ചത്. ഇത്തവണയും പ്രധാനപ്പെട്ട നേതാക്കള്‍ തന്നെ നയിക്കും.
സ്വര്‍ണപ്പാളി വിഷയത്തില്‍ വിശ്വാസികളുടെ വികാരം മാനിച്ചും സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന നിഗൂഢത തുറന്നു കാണിച്ചും ശക്തമായ സമരം വേണമെന്നതില്‍ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളെല്ലാം യോജിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍ സ്വര്‍ണപ്പാളി വിഷയം വിശദീകരിച്ചു. ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ യോഗം സ്വാഗതം ചെയ്‌തെങ്കിലും സംസ്ഥാന സര്‍ക്കാരിനു കീഴിലെ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ ഇടപെടലുണ്ടാകണമെന്നു പി.ജെ.കുര്യന്‍, വി.എസ്.ശിവകുമാര്‍, ബെന്നി ബഹനാന്‍, കെ.മുരളീധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നേതൃത്വം കൂടുതല്‍ ജാഗ്രത കാണിക്കണം. ശബരിമല വിഷയത്തില്‍ മുന്നണിയുടെ നേതൃത്വത്തില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്നു ചേരും.
അതിനിടെ കോണ്‍ഗ്രസ് പ്രാദേശിക തലത്തിലുളള പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. കോട്ടയത്ത് പലയിടത്തും പ്രതിഷേധ സമരം നടന്നു.ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ തിരിമറി നടത്തിയ സംഭവത്തില്‍ ദേവസ്വം വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വൈക്കം ടിവിപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തി.
മണ്ഡലം പ്രസിഡന്റ് ടി.എസ്.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ഡി.ഉണ്ണി ഉദ്ഘാടനം ചെയ്തു. ടി.അനില്‍കുമാര്‍, എസ്.സാനു, പി.എ.സുധീരന്‍, ശ്രീരാജ് ഇരുമ്പേപള്ളില്‍,വര്‍ഗീസ് പുത്തന്‍ചിറ, സ്‌കറിയ ആന്റണി, ആര്‍.റോയ്, ജോര്‍ജ് ജോസഫ്, രമണന്‍ പയറാട്ട്, ടി.കെ.അനിയപ്പന്‍, ബേബി കണവള്ളില്‍, ബേബി വെള്ളാപ്പള്ളില്‍, സന്തോഷ് ആഞ്ഞിലിക്കല്‍, ഫ്രാന്‍സി

