കൂത്താട്ടുകുളം: ഒലിയപ്പുറം റോഡിൽ മണ്ണ് മാന്തിയന്ത്രവും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ തിരുമാറാടി ഓണാട്ട് സന്തോഷ് (50) മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ ഒലിയപ്പുറം ആക്കത്തടത്തിൽ എ.എൻ. റജിയെ (43) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി കൂത്താട്ടുകളം – ഒലിയപ്പുറം റോഡിനുസമീപം ചമ്പോന്തയിൽ ഭാഗത്ത് വാഹന വർക്‌ഷോപ്പിനുസമീപമാണ് അപകടമുണ്ടായത്. കൂത്താട്ടുകുളത്തെ അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ച സന്തോഷ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. തിരുമാറാടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഭാര്യ: സ്വപ്ന. മക്കൾ: അഗ്നിവേശ് (ബിസിഎ വിദ്യാർഥി, രാമപുരം മാർ അഗസ്റ്റിൻ കോളേജ്), ശിവഗംഗ.

