സമുദ്രപ്രവചനം കൃതൃമായി നിർണ്ണയിച്ച് മുന്നറിയിപ്പുകൾ നല്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം കടലിൽ വേവ് റൈഡർ ബേയി(തിരമാല മാപിനി) സ്ഥാപിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തീരദേശത്ത് ജിയോഗ്രഫിക്കൽ കോ-ഓർഡിനേറ്റുകളിൽ (അക്ഷാംശം: 8°20’51.3” വടക്ക്, രേഖാംശം: 77°00’10.9” കിഴക്ക്) ഒരു വേവ് റൈഡർ ബോയി (Wave Rider Buoy) സ്ഥാപിച്ചു.
ഈ ബോയി വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിലെ നിലവിലുള്ള ബ്രേക്ക്‌വാട്ടറിന്റെ അഗ്രഭാഗത്തിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥിതിചെയ്യുന്നു. തീരപ്രദേശത്തെ അലയുകളുടെ സ്വഭാവവും ദിശാപരമായ മാറ്റങ്ങളും സമുദ്രമേൽപ്പുറത്തിലെ പ്രവാഹവേഗതയും നിരീക്ഷിക്കുന്നതിനായി, സമുദ്ര പ്രവചനം കൂടുതൽ കൃത്യമായി നിർണ്ണയിക്കാനും മുന്നറിയിപ്പുകൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായി ഈ ഉപകരണം INCOIS സ്ഥാപിച്ചിരിക്കുന്നു.
ഈ ഉപകരണത്തിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ ചുഴലിക്കാറ്റുകൾ, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രവചന പഠനങ്ങൾക്ക് സഹായകരമാകും. അതുവഴി സമുദ്രാവസ്ഥകൾ കൂടുതൽ കൃത്യമായി മുൻകൂട്ടി അറിയാൻ കഴിയുകയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത് ഗുണകരമാകും.
അതിനാൽ, ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ മത്സ്യബന്ധന വള്ളങ്ങളും വ്യക്തികളും പരമാവധി ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉപകരണത്തിൽ ഉദ്ദേശപൂർവ്വം കേടുപാടുകൾ വരുത്തുകയോ ഇടപെടലുകൾ നടത്തുകയോ ചെയ്യുന്നതു നിയമപരമായി ശിക്ഷാർഹമാണ്. ഈ ബോയി താഴെ കാണുന്നതുപോലെ മഞ്ഞനിറത്തിലുള്ള ഗോളാകൃതിയിലുള്ള വസ്തുവായി കാണപ്പെടുന്നു.

