Spread the love

തിരുവനന്തപുരം : പേയാട് യുവതിയെ ഭർത്താവ് മർദിച്ചുകൊന്നു. അരുവിപ്പുറം സ്വദേശി വിദ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവ ദിവസം രാത്രിയും ഇരുവരും തർക്കമുണ്ടായി. പിന്നാലെ രതീഷ് വിദ്യയെ മർദിച്ചു. സാരമായി പരിക്കേറ്റ് വീണ വിദ്യ വീട്ടിൽ തന്നെ മരിച്ചു. വഴക്കുണ്ടായി നേരത്തെ വീട്ടിൽ നിന്ന് പോയ വിദ്യ രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പോലീസ് രതീഷിനെ കസ്റ്റഡിയിലെടുത്തു.

വാക്കുതർക്കമാണ് കൊലപാതകത്തിലെത്തിയത്. രതീഷുമായി വിദ്യയുടേത് രണ്ടാം വിവാഹമാണ്. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു.