പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന് പോലീസ്. പെരുങ്ങുളം തടവനാൽ ജോസി ടി.കെ (ലോറൻസ് – 55) ആണ് മരിച്ചത് . വീടിന് അരകിലോമീറ്ററോളം അകലെയുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്
റീസർവെയിൽ ലോറൻസിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ രണ്ടേക്കറോളം നഷ്ടമായിരുന്നു. ഇതെ തുടർന്ന് സംബന്ധിച്ച് ലോറൻസ് മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. .
പുലർച്ചെ നാല് മണിയോടെയാണ് നാടൻതോക്കുമായി ജോസി പുറത്ത് പോയത്. വേട്ടയാടാനായി തോക്കുമായി പുറത്ത് പോകുന്ന പതിവുണ്ടായിരുന്നു.അതുകൊണ്ട് ബന്ധുക്കൾ അത്ര ശ്രദ്ധിച്ചില്ല
വെടിശബ്ദം കേട്ടെങ്കിലും നേരം പുലർന്നിട്ടും ജോസി തിരികെയത്താതായതോടെയാണ് വീട്ടുകാർ തെരച്ചിൽ നടത്തിയത്. . തെരച്ചിലിലാണ് മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് തന്നെ തോക്കും കണ്ടെത്തി. ഇൈസൻസില്ലാത്ത തോക്കാണ്. തുടർന്ന് കോട്ടയം എആർ ക്യാമ്പിൽ നിന്നും ആംഡ് സക്വാഡും സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. നെറ്റിയ്ക്ക് താഴെ വെടിയേറ്റ് തകർന്ന നിലയിലായിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ പോസ്റ്റുമോർട്ടത്തിനായി പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ ജോളി. മക്കൾ- ആൽബിൻ, ഡയോണ

