Spread the love

വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലംഗ കുടുംബത്തില്‍ അമ്മയും മകളും മരിച്ചു

കോട്ടയം /പാമ്പാടി :വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലംഗ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.പാമ്പാടി ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമിന്റെ മകള്‍ ഭാര്യ ജോസ്‌ന മകള്‍ മരിയ തെരേസ തോമസ് (17) എന്നിവരാണ് മരിച്ചത്

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച തോമസ് എബ്രാഹം (50) ഭാര്യ ജോസ്ന (42), മക്കളായ മരിയ തെരേസ തോമസ് (17) അലന്‍ തോമസ് (12) എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോസ്‌നയും മരിയയും മരണത്തിനു കീഴടങ്ങിയത്.മറ്റക്കര എന്‍എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

 

ശ്രദ്ധിക്കുക-(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056*)