കോട്ടയം നഗരത്തില്‍ അര്‍ധരാത്രി മദ്യപ സംഘങ്ങള്‍ ഏറ്റുമുട്ടി, കുത്തേറ്റ് യുവാവ് മരിച്ചു
കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലാണ് മദ്യപ സംഘങ്ങള്‍ ശനിയാഴ്ച്ച രാത്രി ഏറ്റുമുട്ടിയത്. പാമ്പാടി കോത്തല തടത്തില്‍ പുത്തന്‍പുതിയിടത്തില്‍ വിനീത് (33) ആണ് മരിച്ചത്. പ്രതി വിജയപുരം മാങ്ങാനം പുത്തന്‍പറമ്പില്‍ ശ്രീകാന്തി നെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം.
തൊട്ടടുത്ത് വാഹനപരിശോധന നടത്തു കയായിരുന്ന കണ്‍ട്രോള്‍ റൂം പോലീസാ ണ് സംഭവംകണ്ട് ആദ്യമെത്തുന്നത്. സ്ഥ ലത്ത് കത്തിയുമായി നിന്ന പ്രതിയെ കണ്‍ ട്രോള്‍ റൂം രണ്ടിലെ പോലീസ് ഉദ്യോഗസ്ഥ രായ എസ്.ഐ. ഉദയന്‍, എ.എസ്.ഐ. റോഷന്‍, സി.പി.ഒ. ബോബി എന്നിവര്‍ ചേര്‍ന്ന് കീഴ്‌പെടുത്തി. കുത്തേറ്റയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

