കോട്ടയം: വിമാന യാത്രാ പ്രതിസന്ധിയെ തുടര്‍ന്ന് യാത്രാ ക്ലേശം അനുഭവിക്കുന്നവര്‍ക്കായി കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് സ്‌പെഷല്‍ ട്രെയിന്‍. കോട്ടയം-ഹൈദരാബാദ് സ്‌പെഷല്‍ നാളെ രാവിലെ 7.45ന് പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 1.35ന് ഹൈദരാബാദിലെത്തും. കേരളത്തിലെ സ്റ്റോപ്പുകള്‍ എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്.
തിരുവനന്തപുരം-ചണ്ഡിഗഡ് സ്‌പെഷല്‍ ട്രെയിന്‍ ബുധന്‍ രാവിലെ 7.45ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചണ്ഡിഗഡിലെത്തും.കോട്ടയം, മംഗളൂരു, പന്‍വേല്‍, നിസാമുദ്ദീന്‍ വഴിയാണു സര്‍വീസ്.

