Spread the love

സര്‍ക്കാര്‍ ഓഫീസ് പ്രവൃത്തി ദിനം അഞ്ചാക്കാനുളള ഫയല്‍ റെഡി, പക്ഷേ മന്ത്രിസഭ പരിഗണിച്ചില്ല. തിരിച്ചടിയാകുമോ എന്ന് ആശങ്ക

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ച്ചയില്‍ അഞ്ചുദിവസമാക്കുന്ന ഫയല്‍ റെഡിയാണെങ്കിലും കഴിഞ്ഞ രണ്ടു മന്ത്രിസഭാ യോഗത്തിലും പരിഗണിച്ചില്ല. ജീവനക്കാര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുമെങ്കിലും തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയാണ് പുനാരോലചനയ്ക്ക് തയാറായതെന്നാണ് അണിയറ സംസാരം.

ഇതു സംബന്ധിച്ച ഫയല്‍ പൊതുഭരണസെക്രട്ടറി ചീഫ് സെ ക്രട്ടറിക്ക് കൈമാറിയിരുന്നെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ ചേര്‍ ന്ന രണ്ട് മന്ത്രിസഭായോഗവും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപ നം ഉടന്‍ ഉണ്ടായേക്കുമെന്നതിനാല്‍ ഇനി ഇക്കാര്യം ഈ സര്‍ക്കാര്‍ പരി ഗണിക്കാനിടയില്ല.

ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളില്‍ അവര്‍ പ്രവൃത്തിദിനം വെട്ടിക്കുറയ്ക്കുന്നതിന് അനുകൂലമാണ്. ദിവസവുമുള്ള പ്രവൃത്തിസമയം കൂട്ടി പ്രവൃത്തിദിനം കൂ റയ്ക്കാമെന്നാണ് അവരുടെ അഭിപ്രാ യം. പൊതു അവധിയും കാഷ്വല്‍ ലീവും ഇതോടൊപ്പം വെട്ടിക്കുറയ്‌ക്കേ ണ്ടിവരുമെന്ന നിര്‍ദേശത്തില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പുമുണ്ട്.പ്രവൃത്തിസമയം ദിവസവും ഒന്ന രമണിക്കൂര്‍ കൂട്ടിയും അവധിദിന ങ്ങള്‍ കുറച്ചും ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനമാക്കാമെന്ന നിര്‍ദേശ മാണ് പരിഗണനയിലുള്ളത്.