Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കാൻസറിനോട് പോരാടുന്നതിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറുകയാണ് ബിഗ് ബോസ് മത്സരാർഥിയും സോഷ്യൽ മീഡിയയുടെ പ്രിയതാരമായ രേണു സുധി.

മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന രേണു ഓണത്തിന് നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കേരള സാരിയുടുത്തുള്ള രേണുവിന്റെ ചിത്രങ്ങൾ അതിജീവനത്തിന്റെ മനോഹര നിമിഷങ്ങളെ അടയാളപ്പെടുത്തുന്നത് തന്നെയാണ്.

ഫോട്ടോഗ്രാഫറായ ആതിര ജോയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആതിര തന്നെയാണ് ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തിന്റെ ചിരിയുമായി മുന്നേറുന്ന രേണു… ഈ ഓണം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓർമപ്പെടുത്തലാണ് ഹൃദയം നിറഞ്ഞ ഓണാശംസകൾ.’ എന്ന കുറിപ്പോടെയാണ് ഇവർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രേണു ഹാപ്പി ആയി ഇരിക്കുന്നത് കാണാൻ തന്നെയാണ് ഇഷ്ടം, ആരോഗ്യവതിയായി എന്നും ചിരിച്ചിരിക്കൂ, , തുടങ്ങി നിരവധി പോസിറ്റീവ് കമന്റുകളുമായാണ് സോഷ്യൽ മീഡിയ രേണുവിന്റെ ഫോട്ടോഷൂട്ടിനെ സ്വീകരിച്ചിരിക്കുന്നത്.