Spread the love

അര്‍ജന്റീന നിലനിര്‍ത്തുമോ, അതോ സ്‌പെയിന്‍ തൂക്കുമോ. കാല്‍പന്തിന്റെ സ്പന്ദനങ്ങളിലേക്ക് ലോകം.

ലോകകപ്പ് ചാമ്പ്യന്‍പട്ടം അര്‍ജന്റീന നിലനിര്‍ത്തുമോ.അതോ സ്‌പെയിന്‍ കറുത്തകുതിരകളാകുമോ.അറിയാന്‍ മണിക്കൂറുകള്‍. ലോകം കാല്‍പന്തിലേക്ക് ചുരുങ്ങുന്ന മണിക്കൂറുകള്‍. മത്സരം അര്‍ധരാത്രിയായതിനാല്‍ കേരളത്തില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുളള സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി കളി ആവേശം നിലനിര്‍ത്തി.

ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങള്‍ ആതിഥ്യം വഹിച്ച, 48 രാജ്യങ്ങള്‍ മാറ്റുരച്ച, 39 ദിവസങ്ങള്‍ നീണ്ട ഫുട്ബാള്‍ മാമാങ്കത്തിന് ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും മുന്‍ ചാമ്പ്യന്‍സായ സ്പെയ്‌നും തമ്മിലുള്ള പോരാട്ടത്തോടെ തിരശീല വീഴും. അര്‍ജന്റീനയെ ഇതുവരെ ആരും എത്തിപ്പിടിക്കാത്ത ഉയരങ്ങളിലെത്തിച്ച മാന്ത്രിക ക്യാപ്റ്റനായിരിക്കുകയാണ് ലയണല്‍ മെസി. ഇപ്പോഴിതാ സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിന് മുന്നോടിയായി തന്റെ സഹതാരങ്ങള്‍ക്കായി ഒരു തുറന്ന കത്ത് പങ്കുവച്ചിരിക്കുകയാണ് മെസി.

അര്‍ജന്റീനയുടെ നീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയിലുള്ള തന്റെ ഫുട്ബോള്‍ യാത്ര അവസാനിക്കാറായെന്ന സൂചന നല്‍കുന്ന വികാരാധീനമായ ഒരു സന്ദേശമാണ് മെസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്യാപ്റ്റന്‍ പങ്കുവച്ച സന്ദേശം ടീമംഗങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തെ എടുത്തുകാണിക്കുന്നു. താന്‍ നയിക്കുന്ന ടീമിനെ കുടുംബമെന്നാണ് മെസി വിശേഷിപ്പിച്ചത്. സ്പെയിനിനെതിരായ മത്സരഫലം എന്തായാലും തങ്ങളുടെ നേട്ടങ്ങളും പാരമ്പര്യവും ഇതിനകം തന്നെ സുരക്ഷിതമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് സഹതാരങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് മെസി ശ്രമിച്ചത്.