Spread the love

കോട്ടയം: ലേബര്‍ കോഡ് ഉള്‍പ്പെടെ നിയമങ്ങളിലൂടെ അടിമവത്കരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വലിയ സഹന സമരത്തിലേക്ക് ട്രേഡ് യൂണിയനുകള്‍ പോകണം എന്ന സന്ദേശം നല്‍കു ന്നതാണ് ഇന്നത്തെ പണിമുടക്കെ ന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. പൊതുപണിമുടക്കിനെ പിന്തുണച്ച് കേരള പത്രപ്രവര്‍ത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ) കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും (കെ.എന്‍.ഇ.എ ഫ്) സംയുക്തമായി കോട്ടയം പ്രസ്ബില്‍ സംഘടിപ്പിച്ച ഐക്യ ദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ പോലും അധികാരികള്‍ തയ്യാറല്ല. തൊഴിലാളികള്‍ക്ക് സംഘടിക്കാണോ, അവകാശങ്ങളെ കുറിച്ച് ചോദിക്കാണോ അവകാശം ഇല്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അടിമ സമ്പ്രദായത്തിലേക്ക് രാജ്യത്തെ തൊഴിലുടമ – ജീവനക്കാര്‍ സംസ്‌കാരം മാറുന്ന ഘട്ടത്തില്‍ എത്തിയിരിക്കുന്നു.ഡല്‍ഹിയിലെ കര്‍ഷക സമരം പോലെ നിരന്തര സമരത്തിലേക്ക് പോകുന്നതാണ് ഇനി ആലോചിക്കേണ്ടത്. അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല. തൊഴില്‍ സമയം 14 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുമതി ലഭിക്കുന്നതാണ് പുതിയ തൊഴില്‍ നിയമ പരിഷ്‌കരണം. ഇത് അനുവദിക്കാന്‍ ആവില്ല.

പൊതുപണിമുടക്ക് വലിയ സമരത്തിനുള്ള തുടക്കമാകണം.കടുത്ത തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ മൂന്നു മേഖലകളില്‍ നിന്നുള്ള ലോങ്ങ് മാര്‍ച്ചുകള്‍ ആണ് അഭികാമ്യമെന്ന് എച്ച് എം എസ് മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ തമ്പാന്‍ തോമസ് അഭിപ്രായപ്പെട്ടു. ഈ മാര്‍ച്ചുകള്‍ രാജ്യ തലസ്ഥാനമായാല്‍ ഡല്‍ഹിയില്‍ സംഗമിക്കണം. എങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിയുടെ ശക്തി അറിയൂ. തൊഴിലാളികളെ അടിമത്തത്തിലേക്ക് നയിക്കുന്നതാണ് പുതിയ ലേബര്‍ കോഡെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുമ്പൊരിക്കലും ഇല്ലാതിരുന്ന പിന്തുണ ഈ പണിമുടക്കിന് ലഭിക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുത്താല്‍ പിരിച്ചുവിടും എന്ന് കാണിച്ച് ചില സ്ഥാപനങ്ങളില്‍ നിന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 11 മാസം മുമ്പ് മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ തൊഴിലാളി സംഘടനകളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഭാരതീയ ന്യായ സംഹിതയെന്ന പുതിയ നിയമ ത്തില്‍ തൊഴിലാളികള്‍ക്ക് സംഘ ടിക്കാന്‍ കഴിയാത്ത നിലയില്‍ ക്രി

രാജ്യത്തെ സമസ്ത തൊഴിലാളി കളുടേയും ജീവിതം പ്രതിസന്ധി യിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉയ ര്‍ത്തുന്ന വെല്ലുവിളിയെ ചോദ്യം ചെയ്യാനാണ് ഈ സമരമെന്ന് ച ടങ്ങില്‍ അധ്യക്ഷത വഹിച്ച കെ. യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസി ഡന്റ് കെ.പി. റജി പറഞ്ഞു. തൊഴിലാളികള്‍ പൊരുതി നേടിയ എട്ട് മണിക്കൂര്‍ ഡ്യൂട്ടി ഉള്‍പ്പെടെ ഇല്ലാതാക്കുന്ന അവസ്ഥയാണ്. സ്ഥിരം ജോലി പോലും ചോദ്യം ചെയ്ത കരാര്‍ പ്രോല്‍സാഹിപ്പിക്കാനാണ് ഈ നിയമം. വേജ് ബോര്‍ഡ് പോലും ഇല്ലാതാകും. ലേബര്‍ കോഡ് ഉയര്‍ത്തുന്ന വെല്ലുവിളി തൊഴിലാളി സമൂഹം പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. ആ സാഹചര്യ ത്തില്‍ സമരത്തിനെതിരായ ആക്ഷേപങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമരംഗത്തെ വലിഞ്ഞുമുറുക്കുന്ന നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ സം സ്ഥാന ജന. സെക്രട്ടറി സുരേഷ്എടപ്പാള്‍ പറഞ്ഞു.രാത്രിയെ പകലാക്കി പ്രവര്‍ ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ, വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിഭാഗമായാണ് പൊതുസമൂഹം കാണുന്നതെന്നും എന്നാല്‍ മാസങ്ങളായി ശമ്പളം ലഭിക്കാത്ത പല മാധ്യമ സ്ഥാപനങ്ങളുമുണ്ടെന്നും കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ പറഞ്ഞു. ഇത്തരം കോഡുകള്‍ മാധ്യമമേഖലയെ ഉ ള്‍പ്പെടെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.                                                                                                                                                            സി.ഐ.ടി.യു കോട്ടയം ജില്ല സെക്രട്ടറി റെജി സഖറിയ, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ഒ.പി.എ. സലാം, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, കെ.എന്‍.ഇ.എഫ് സംസ്ഥാന ജന. സെക്രട്ടറി ജെയ്സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിദ്ധീകരണമായ ‘പത്രപ്രവര്‍ത്തകന്‍’ പുതിയ പതിപ്പിന്റെ പ്രകാശനം സംസ്ഥാന സമിതിയംഗം കെ. എ. സൈഫുദ്ദീന് നല്‍കി കെ.പി. രാജേന്ദ്രന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍, സെക്രട്ടറി ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരും സന്നിഹിതരായിരുന്നു.