Spread the love

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. വിജയശതമാനം കുറഞ്ഞു. 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി.

കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. 99.22 ശതമാനം പെൺകുട്ടികൾ യോഗ്യത നേടി. 20771 പെൺകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ എ പ്ലസ് നേടി.വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്.

30,514 പേർ ഫുൾ എ പ്ലസ് നേടി. ഐ.ടി. മിഷൻ്റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും.

results.kerala.gov.in,
examresults.kerala.gov.in,
prd.kerala.gov.in, https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/

എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.