ന്യൂഡൽഹി : വ്യോമസേനാ വിമാനം തകർന്നുവീണ് അഞ്ചു സൈനികർക്ക് വീരമൃത്യു.അസമിലെ ജോർഹട്ടിൽ ആണ് സംഭവം. സഹപൈലറ്റ് പരുക്കേറ്റ് ചികിത്സയിലാണ്. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. പരിശീലനപ്പറക്കലിനിടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിച്ചു.
ജോർഹട്ടിലെ വ്യോമസേനാ താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വടക്കുകിഴക്കൻ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ സഹപൈലറ്റ് രക്ഷപ്പെട്ടു. അപകടത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

