Spread the love

കോട്ടയം :ദേവസ്വം ബോർഡ് പ്രത്യേക പ്ലീഡറായി നിയമനായ ശബരിമല സ്വർണ്ണ പാളി കേസിൽ വിവാദ സ്ഥാപനത്തിനായി ഹാജരായ അഭിഭാഷകൻ ബി പ്രദീപിനെ രാജിവെപ്പിക്കാൻ ഗത്യന്തരമില്ലാതെ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു എന്ന് മുൻ ദേവസ്വം മന്ത്രി വി. എൻ വാസവൻ

അഡ്വ. കെ ബി പ്രദീപിനെ നിയമിച്ചത്കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നെന്ന് മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ കണ്ടത് എന്തിനാണെന്ന് വ്യക്തമാക്കണം അതും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇതിന് പിന്നിലെ കൂട്ടു കച്ചവടം പുറത്തുവരണം. രാജി കൊണ്ടും മാത്രം ഇത് അവസാനിക്കുന്നില്ല.ചുമതലയേറ്റതിനാല്‍ ഫയലുകള്‍ പ്രദീപ് കുമാറിൻ്റെ പക്കല്‍ എത്തിയിട്ടുണ്ടാകും.ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി രാജി എഴുതി വാങ്ങിയത്. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ ദേവസ്വം മന്ത്രിയുടെ പ്രതികരണത്തില്‍ വിമർശനവും പ്രതിഷേധവും കാണാമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണപാളി കേസിൽ സ്മാർട്ട് ക്രിയേഷൻസിനായി ഹാജരായ അഭിഭാഷകനെ ദിവസം ബോർഡ് നിയമിച്ചതിൽ ദുരൂഹതയുണ്ട്. ഇത് മുഖ്യമന്ത്രിയുടെ തീരുമാനം ആണെന്നാണ്  കെ മുരളീധരൻ സൂചിപ്പിച്ചത്. ഇതെല്ലാം ദുരൂഹതയിലേക്ക് വിരൽചൂണ്ടുന്നതാണ്.

 

കേസിന്റെ തുടക്കം മുതൽ കോൺഗ്രസുമായുള്ള ബന്ധം സംശയിച്ചിരുന്നു. പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇസഡ് കാറ്റഗറിയുള്ള സോണിയ ഗാന്ധിയെ സന്ദർശിക്കുകയും കയ്യിൽ കാപ്പ കിട്ടുകയും ചെയ്തത് ഈ ബന്ധത്തിന്റെ തെളിവാണ്. ഇതേക്കുറിച്ച് കാര്യമായി പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല.

 

ഉണ്ണികൃഷ്ണൻ പോറ്റി യുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം കൊണ്ടുവരികയായിരുന്നു. തുടർന്നാണ് ഹൈക്കോടതി ഇടപെടലും വിജിലൻസ് അന്വേഷണവും വന്നത്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ചില പൊരുത്തക്കേടുകൾ ദൃശ്യമാണ്.