കോട്ടയം :പൗരാവലിയുടെ സ്വീകരണത്തിന് പനച്ചിക്കാട് വരുന്ന സ്ഥലം എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുഴിമറ്റം മലവേടൻ കോളനി(12-ാം വാർഡ് ) സന്ദർശിക്കണമെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ
യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്തിലെ ഈ വാർഡിൽ ഇന്നും വികസനം അകലെയാണെന്ന് ലിജിൻ ആരോപിച്ചു.
15 വർഷമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് എം.എൽ എ.മലവേടൻ കോളനിയിലെ 32 കുടുംബങ്ങൾക്ക് ദുരിത ജീവിതമാണ്. അടച്ചുറപ്പുള്ള വീട് ഇല്ല.ശൗചാലയങ്ങൾ ഇല്ല, കാടുപിടിച്ച ചതുപ്പ് ഭൂമിയിൽ ഉഗ്ര വിഷമുള്ള പാമ്പുകൾ. പേടിച്ച് വിറച്ച് ഒരു സമൂഹം അവിടെ താമസിക്കുന്നു.
മണ്ഡലത്തിലെ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളുടെ പരിഹാരം കാണാൻ സാധിക്കാതെ – അതിന് ശ്രമിക്കാതെ ഇനിയും ജനങ്ങളെ കബളിപ്പിക്കരുത്.
പ്രധാനമന്ത്രി ആവസ് യോജന പദ്ധതി – ജല ജീവൻ മിഷൻ പദ്ധതി ഒക്കെ ഈ പഞ്ചായത്തിൽ കൃത്യമായി നടപ്പിലാക്കിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് ലിജിൻ പറഞ്ഞു.

