Spread the love

ഒറ്റ ഗോളില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍

ആവേശപ്പോരാട്ടത്തിന്റെ 90-ാം മിനിട്ടില്‍ മൈക്കേല്‍ മെറീനോ നേടിയ ഗോളിന് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.ഇരു പകുതികളിലും ഇരുഭാഗത്തും മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോള്‍ കീപ്പര്‍മാരുടെ സേവുകളാണ് ലക്ഷ്യം ഭേദിക്കുന്നതില്‍ തടസമായി നിന്നത്. എന്നാല്‍ കളി അവസാനത്തോട് അടുത്തപ്പോള്‍ ലക്ഷ്യം തെറ്റിനിന്ന ഗോളിയെ മറികടന്ന് മെറീന പെട്ടെന്ന് ലഭിച്ച അവസരത്തില്‍ സ്‌കോര്‍ ചെയ്തു.

41കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ച്ചുഗലിനെതിരെ 18കാരന്‍ ലാമിന്‍ യമാലിനെ കുന്തമുനയാക്കിയാണ് സ്‌പെയ്ന്‍ കളിച്ചത്. ആദ്യ മുന്നേറ്റം സ്പാനിഷ് പടയുടേതായിരുന്നുവെങ്കിലും പോര്‍ച്ചുഗല്‍ ഗോളി ഡീഗോ കോസ്റ്റ ഇരട്ട സേവുകളിലൂടെയത് നിര്‍വീര്യമാക്കി.37-ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ബൈസക്കിള്‍ കിക്കിനുള്ള ശ്രമം സ്പാനിഷ് ഗോളി ഉനേയ് സിമോണ്‍ ഡൈവ് ചെയ്ത് കയ്യിലൊതുക്കി.