Spread the love

കാണക്കാരി സിഎസ്ഐ ലോ കോളേജിൽ ജനുവരി 17 ശനിയാഴ്ച അഖിലകേരള ലോ ക്വിസ് മത്സരം നടക്കും

കോട്ടയം : കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസും പനമ്പള്ളി അക്കാദമി ഫോർ കണ്ടിന്യുവിങ്ങ് ലീഗൽ എജ്യൂക്കേഷനും സംയുക്തമായി അഖിലകേരള ലോ ക്വിസ് മത്സരം 2026 ജനുവരി 17 ൽ രാവിലെ 9.30 ന് കാണക്കാരി ലോ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പും കോളേജ് മാനേജരുമായ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മത്സരം ഉത്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ ഡോ. ജോർജ ജോസഫ് അദ്ധ്യക്ഷത വഹിക്കും.

കേരളത്തിലെ എല്ലാ സർവ്വകലാശാലാ നിയമവകുപ്പുകൾ ഗവ. ലോ കോളേജുകൾ സ്വശ്രയ ലോ കോളേജുകൾ വിവിധ ബാർ അസോസിയേഷനുകളിൽനിന്നുമുള്ള യുവ അഭിഭാഷകരുൾപ്പെടെ അറുപതോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് പയസ് സി കുര്യാക്കോസും കേരള ഹൈക്കോ ടതി മുൻ ജഡ്‌ജിമാരായ ജസ്റ്റീസ് സുനിൽ തോമസും ജസ്റ്റീസ് എ.എം. ബാബുവും ക്വിസ് മാസ്റ്റേഴ്സ‌സ് ആയിരിക്കും. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ജഡ്‌ജിമാർ വിതരണം ചെയ്യും. വൈകുന്നേരം 4.15 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ കേരള ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റീസ് സോഫി തോമസ് മുഖ്യ അതിഥിയായിരിക്കും. പനമ്പള്ളി അക്കാദമി ഫോർ കണ്ടിന്യൂവിങ്ങ് ലീഗൽ എജ്യൂക്കേഷൻ എക്സിിക്യൂട്ടീവ് ഡയറക്‌ടർ അഡ്വ. സജി റാഫേൽ റ്റി .ആശംസ നേരും.

പ്രിൻസിപ്പാൾ ഡോ. ജോർജ് ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. ജെയ്‌സി കരിങ്ങാട്ടിൽ, ബർസാർ കോശി എബാഹം,അഡ്വ. സജി റാഫേൽ റ്റി, അസി. പ്രെഫസർമാരായ ബോണി ജെ കുര്യാക്കോസ്, ജിനുജ അന്ന അലക്‌സ്, അഞ്ചു ഐസക് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.