കോട്ടയം: പാമ്പാടിയിൽ കാറിന്റെ ബോണറ്റില്‍ കുട്ടികളെ ഇരുത്തി പിതാവിന്റെ അപകട യാത്ര. സംഭവത്തിൽ പിതാവിനെതിരേ പോലീസ് കേസെടുത്തു. സ്വന്തം മക്കളെ കാറിന്റെ ബോണറ്റിലിരുത്തി വണ്ടിയോടിച്ച വട്ടുകളം ഇരട്ടക്കുളത്തില്‍ ജ്യോതിഷിനെതിരേയാണ് കേസ്.
രണ്ട് പെണ്‍കുട്ടികളെയാണ് ബോണറ്റിന് മുകളില്‍ വച്ച് കാറോടിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിഷിനെ തിരിച്ചറിഞ്ഞത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. വാഹനം കസ്റ്റഡിയിലെടുത്തു.

