തിരുനാവായ : ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്ന ഭാരതപ്പുഴയിലെ കുംഭമേള പുസ്തക പ്രകാശനത്തിനും വേദിയായി.
കേന്ദ്ര സർവ്വീസിലെ അധ്യാപകരായ കിരൺജിത്ത് യു ശർമ, സുമേഷ് പഞ്ചു എന്നിവരുടെ പുസ്തകങ്ങളാണ് കുംഭമേളയുടെ ഭാഗമായി ഉയർത്തിയ ധ്വജത്തിന് മുന്നിൽ വച്ച് കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ പ്രകാശനം നിർവ്വഹിച്ചത്.
സനാതന സംസ്കൃതിയുടെ തുടിപ്പുകൾ ഉള്ളടക്കിയിരിക്കുന്ന പുസ്തകങ്ങളായതിനാലാണ് പ്രകാശനത്തിനായി കുംഭമേളയിലെ പവിത്രമായ ഇടം തിരഞ്ഞെടുത്തതെന്ന് ഗ്രന്ഥകാരന്മാർ പറഞ്ഞു.
കിരൺ ജിത്ത് യു ശർമ്മ രചിച്ച ശ്രീദേവി ഭാഗവതം എന്ന ഗ്രന്ഥം ഏഴ് വാല്യങ്ങളിലായി ചിട്ടപ്പെടുത്തിയതാണ്. പിതാവ് ഉണ്ണികൃഷ്ണൻ സരോവരവും രചനയിൽ പങ്കുചേർന്നിട്ടുണ്ട്. ദേവീഭാഗവതം അർത്ഥം, മൂലകഥ, സംഗ്രഹം അന്വയം എന്ന ക്രമത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ 36-ാ മത്തെ രചനയാണ് ദേവീഭാഗവത വിവർത്തനം.
പുസ്തകത്തെക്കുറിച്ച് അറിയാൻ 9496042416 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .
സുമേഷ് പഞ്ചു രചിച്ച പക്ഷപാതിയായ കർമ്മയോഗി എന്ന പുസ്തകം ചട്ടമ്പിസ്വാമികളുടെ സാഹിത്യ സംഭാവനകളെ മുൻനിർത്തി നടത്തിയ ഗവേഷണ പ്രബന്ധമാണ്. കാലടി സംസ്കൃത സർവ്വകലാശാലയിൽ 2006-ൽ സമർപ്പിച്ച മാസ്റ്റർ ഓഫ് ഫിലോസഫി തീസിസിൻ്റെ പുസ്തക രൂപമാണ്.
മലപ്പുറം പി.എം ശ്രീ ജവഹർ നവോദയ സ്കൂളിലെ മലയാളം അധ്യാപകനാണ് സുമേഷ് പഞ്ചു .

