Spread the love

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 8 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ​ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.

പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്.

അതേസമയം 20 പേരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്
അപകട സ്ഥലത്ത് പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.