Spread the love

ശങ്കര ജയന്തി ദിനത്തിൽ സരോവരം ബുക്സിന്റെ പുസ്തകാർച്ചന

തൃശൂർ : കോഴിക്കോട് തളി കാഞ്ചി ശങ്കരാചാര്യ സൗജന്യ ക്ലിനിക്കിൽ നടന്ന ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സരോവരം ബുക്സിന്റെ ‘പുസ്തകാർച്ചന’ സംഘടിപ്പിച്ചു. കാഞ്ചി ട്രസ്റ്റ് അധ്യക്ഷൻ ഡോക്ടർ.വി.പി ബാലസുബ്രഹ്മണ്യൻ, സംസ്കൃത ഭാരതി പത്രാലയ പ്രമുഖ ശ്രീമതി സുധാ സുരേഷിന് പുസ്തകങ്ങൾ കൈമാറി പ്രകാശനം നിർവഹിച്ചു. സംസ്കൃത ഭാരതി ജില്ലാ ഭാരവാഹി രാജേഷ് മാസ്റ്റർ, സുരേഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

 

ശ്രീ ശങ്കരാചാര്യരുടെ പ്രശസ്ത കൃതികളായ സൗന്ദര്യ ലഹരി, ശിവാനന്ദ ലഹരി, ഭജഗോവിന്ദം, കനകധാരാസ്തോത്രം എന്നിവയ്ക്ക് പുറമെ, അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘മാധവീയ ശങ്കര ദിഗ്വിജയം’, കുട്ടികൾക്കായി ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സചിത്ര കഥ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

 

പുതിയതായി പുറത്തിറക്കിയവയിൽ ‘ഭജഗോവിന്ദം’ തയ്യാറാക്കിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ സരോവരവും, ചിത്രകഥ തയ്യാറാക്കിയിരിക്കുന്നത് വസുദേവ് നന്ദൻ ശർമയുമാണ്. മറ്റു പുസ്തകങ്ങൾ കിരൺജിത്ത് യു ശർമയാണ് രചിച്ചത്. എല്ലാ പുസ്തകങ്ങളു൦ സ്വന്തന്ത്ര വിവർത്തനങ്ങളും വ്യാഖ്യാനങ്ങളുമാണ്
പുസ്തകങ്ങൾ ലഭിക്കുന്നതിനായി സരോവരം ബുക്സുമായി ബന്ധപ്പെടണം. 9496042416.