ഓച്ചിറ : മുത്തശ്ശിയുടെ ബാധ ഒഴിപ്പിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മതപാഠശാല ഡയറക്ടറുടെ ഓച്ചിറ മേമനയിലെ സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് വാർഡ് തല ജാഗ്രതാസമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
മതപാഠശാലയുടെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുട്യൂബർ കൂടിയായ പ്രതി കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസ് (34) ഡയറക്ടറായ സ്ഥാപനത്തിൽ നാൽപതോളം വിദ്യാർഥികളാണ് താമസിച്ചു പഠിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ മുത്തശ്ശിയോടൊപ്പം എത്തിയ പതിനാറുകാരിയെ മുഹമ്മദ് നിയാസ് പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു

