കൊച്ചി: തന്നെ ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും പുറത്താക്കിയതായി മാരിയോ ജോസഫ്. ജിജി മാരിയോ അയച്ച കത്ത് പങ്കുവച്ച് മാരിയോ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മാരിയോ ജോസഫിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
2026 പുതുവത്സരത്തിൽ
എനിക്ക് ലഭിച്ച സമ്മാനം
സ്നേഹത്തിന്റെ പൊതിയിൽ പൊതിഞ്ഞ
ഒരു കത്ത്…
എന്നാൽ അതിന്റെ ഉള്ളിൽ
മുഴുവൻ വേദനയായിരുന്നു.
2018-ൽ ഞാൻ
ഈറ്റു നോവോടെ പ്രസവിച്ച്,
ജീവിതം പോലെ വളർത്തിയ
ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റ്
അതിന്റെ വിജ്ഞാനകേന്ദ്രം വരെ
ഇന്ന് അവളുടെ കുടുംബ ട്രസ്റ്റും
കുടുംബസ്വത്തുമായി മാറി.
എങ്കിലും,
ഭൂമിയിൽ ഒന്നും സാശ്വതമല്ലെന്ന്
18-ാം വയസ്സിൽ തന്നെ
ഞാൻ തിരിച്ചറിഞ്ഞവനാണ്.
നിത്യജീവിതത്തിന്റെ അർത്ഥം തേടി
ഉയിർത്തെഴുന്നേറ്റ് നിത്യനായി
ജീവിക്കുന്ന ഈശോയേ കണ്ടു,
അന്ന് അവനെ മുറുകെ പിടിച്ചു.
ഇന്ന്
ഭൂമിയിൽ ഞാൻ എന്ത് നഷ്ടപ്പെടുമ്പോഴും,
എന്റെ അഭിമാനവും സന്തോഷവും
ദൈവത്തിൽ തന്നെയാണ്. ❤
ദൈവത്തിന് സ്തുതി 🙏
ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാരിയോയെ ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും പുറത്താക്കുന്നു എന്നാണ് കത്തിലുള്ളത്. നവംബര്‍ ഒന്‍പതിന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗമാണ് മാനേജിങ് ട്രസ്റ്റിഷിപ്പില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നും കത്തിലുണ്ട്.

