Spread the love

കോട്ടയം : ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുകയും പിന്നീട് വന്ന സ്വർണ്ണക്കൊള്ളയിൽ എൻഎസ്എസിന്റെ മുൻ ഭാരവാഹി കൂടിയായ ദേവസ്വം ബോർഡ് ഓഫീസർമുരാരി ബാബു അറസ്റ്റിൽ ആവുകയും ചെയ്തത് എൻഎസ്എസിനെതിരായ കടുത്ത വിമർശനം ഉയർത്തിയിരുന്നു. അതിനുശേഷം നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിൽ ജയന്തി സമ്മേളന വേദിയിൽ പതിവുപോലെ പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നുമില്ലെന്നുള്ളത് പൊതു മണ്ഡലത്തിൽ ചർച്ചയാണ്. വളരെ പകിട്ടു കുറഞ്ഞ ഒരു സമ്മേളനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ സമ്മേളനത്തിന് മുഖ്യാതിഥിയായി എത്തിയത്. ഇടതു നേതാക്കളെ യോ കേന്ദ്രമന്ത്രിമാരെയോ ഇപ്പോഴും എൻഎസ്എസ് മന്നം ജയന്തിക്ക് മുഖ്യാതിഥിയായി ക്ഷണിക്കാറില്ല

 

അയ്യപ്പസംഗമത്തിൽ നിന്ന് വിട്ടുനിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുവെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കേണ്ട

സ്വർണക്കൊള്ള കേസിൽ രാഷ്ട്രീയ താത്പര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ്.

തിരഞ്ഞെടുപ്പുകളിൽ സംഘടനയ്ക്ക് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങൾക്ക് സ്വന്തം നിലയിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ സർക്കാർ സംവിധാനങ്ങളും, കോടതിയുമുണ്ടെന്നും അവർ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്.

ഇക്കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ് .

ശബരിമല വിഷയം രാഷ്ട്രീയമായി കൂട്ടിച്ചേർക്കേണ്ട കാര്യമല്ല.

സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 149-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2 ന്

മന്നം ജയന്തിയായ നാളെ ( Jan 2 ) രാവിലെ ഏഴു മുതല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന. 11നു മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജി. സുകുമാരന്‍ നായര്‍ സ്വാഗതവും, ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള നന്ദിയും പറയും.