Spread the love

മലപ്പുറം : തേഞ്ഞിപ്പലം കോഹിനൂറിൽ വാഹനാപകടത്തിൽ മൂന്നു മരണം. കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്. തൃശൂരിലേക്ക് കോഴിക്കോടുനിന്ന് പോകുംവഴി വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്.

അതേസമയം അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നിയന്ത്രണംവിട്ട കാർ ദേശീയപാത 66ലെ ലോറിത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഏറെനേരെ പണിപ്പെട്ട് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.

ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.