Spread the love

വി.എസ് അനുസ്മരണം ഉള്‍പ്പടുന്ന ദേശാഭിമാനി വാരാന്തപതിപ്പ് നാളെ. ഇന്ന് ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പി, രാജീവ് വി എസ് അനുസ്മരണം ഉള്‍പ്പെടുന്ന വരാന്തപതിപ്പ് ദേശാഭിമാനി ഒഴിവാക്കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്.സപ്ലിമെന്റില്ലാതെ ദേശാഭിമാനി പുറത്തിറങ്ങിയ കാര്യം തനിക്കറിയില്ല.വി എസിനെ പാര്‍ട്ടിക്ക് മറക്കാന്‍ കഴിയുമോ എന്നും രാജീവ്.

അതിനിടെ ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇന്ന് പുറത്തിറക്കാന്‍ കഴിയാതിരുന്നത് സാങ്കേതിക തകരാര്‍ കാരണമെന്ന് എം സ്വരാജ് പറഞ്ഞു. .നാളെ ഇറങ്ങും കെ.വി. സുധാകരന്‍ എഴുതിയ വിഎസ് അനുസ്മരണം ഒന്നാം പേജില്‍ തന്നെയുണ്ട്. കള്ളന്‍ വിജയന്‍ എന്ന ഫീച്ചറാണ് ഞായറാഴ്ചപ്പതിപ്പ് ഇറങ്ങാതിരിക്കാന്‍ കാരണമെന്ന പ്രചാരണവും തള്ളി സ്വരാജ് .

ആശുപത്രികളിലെ സന്നദ്ധ സംഘടനകളുടെ സൗജന്യ ഭക്ഷണ വിതരണം.രാഷ്ട്രീയത്തിന്റെ പേരില്‍ അനുവദിക്കാതിരിക്കരുതെന്നും പി രാജീവ് ആവശ്യപ്പെട്ടു.എല്ലാ ആശുപത്രികളിലും സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങട്ടെ.സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാല്‍ അത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും.വഖഫ് ബോര്‍ഡില്‍ അമുസ്‌ളീങ്ങളെ ഉള്‍പെടുത്തുന്ന വിഷയത്തില്‍ മുസ്ലിം വിഭാഗത്തെ ലീഗും കോണ്‍ഗ്രസ്സും വഞ്ചിച്ചതായും പി രാജീവ്.