എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണതകൾ പാടില്ലെന്നും, ലോകചരിത്രം പരിശോധിച്ചാൽ ഏകാധിപതികൾ എവിടെയായാലും തകർന്നടിഞ്ഞിട്ടുള്ള കാഴ്ചയാണ് കാണാൻ കഴിയുന്നത്
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവർക്കുമായി തുറന്നു നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവർക്കും സമാധി മന്ദിരത്തിൽ വന്ദിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ എൻഎസ്എസിനെ അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളും കെ.ബി. ഗണേഷ് കുമാർ തള്ളി. സതീശൻ തന്റെ സുഹൃത്താണെന്നും, അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

