ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ന്കിരവധി പേർക്ക് പരുക്കേറ്റു. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് സ്വകാര്യ സ്കൂളിന്റെ വാനിൽ ഇടിച്ചത്.
അതേസമയം ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. വാഹനത്തിൽ 10 കുട്ടികളും ഡ്രൈവറും ആയയും ആണ് ഉണ്ടായിരുന്നത്.

