തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവി കെ അധ്യക്ഷനും നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 120 പേരുടെ പിന്തുണ അവകാശപ്പെട്ടുവെങ്കിലും 116 എംഎൽഎമാരുടെ പിന്തുണക്കത്ത് മാത്രമേ ഗവർണർക്ക് ലഭിച്ചുള്ളൂ എന്നാണ് അറിയുന്നത്. ഇതോടെ നാളെ രാവിലെ 11 മണിക്ക് സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്ന റിപ്പോർട്ടുകൾ ഗവർണറുമായി അടുത്ത വൃത്തങ്ങൾ തള്ളിക്കളഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിജയ്ന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് ഗവർണർ അറിയിച്ചതാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മുസ്ലീം ലീഗ് പിന്തുണ കത്തില്ല. കേവല ഭൂരിപക്ഷത്തിനു വേണ്ട 118 എം എൽ എ മാരുടെ പിന്തുണ കത്ത് ലഭിച്ചാലേ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കൂ എന്ന് തമിഴ്നാട് ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കി.
കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷം ലഭിച്ചു എന്നാണ് വൈകുന്നേരം വന്ന റിപ്പോർട്ട്
കേവലഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ, വിജയ്യുടെ പാർട്ടിക്ക് ഒറ്റയ്ക്ക് 108 സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ ആർ.വി. അർലേക്കർ നിലപാടെടുത്തതോടെയാണ് സഖ്യ ചർച്ചകള്‍ സജീവമായത്. അവസാന നിമിഷം നടന്ന ചർച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് (5 സീറ്റുകള്‍), വി.സി.കെ (2), സി.പി.ഐ.എം (2), സി.പി.ഐ (2), എ.എം.എം.കെ (1), മുസ്ലിം ലീഗ് (1) എന്നീ പാർട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചു. അദ്ദേഹത്തിനിപ്പോള്‍ 121 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തനിക്ക് 118-ലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിജയ് ഗവർണറെ കണ്ട് ബോധിപ്പിച്ചു. എന്നാൽ രാത്രി ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിജയ്ടെ സത്യപ്രതിജ്ഞ നാളെ ഇല്ലെന്ന് അറിയിച്ചു.

