Spread the love

കേരളത്തില്‍ നവംബറില്‍ പ്രഖ്യാപിച്ച അര്‍ജന്റീനയുടെ സൗഹൃദമത്സരവുമായി ബന്ധപ്പെട്ടു ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകനോടു പെരിന്തല്‍മണ്ണയില്‍ ക്ഷുഭിതനായി മന്ത്രി അബ്ദുറഹിമാന്‍ പ്രതികരിച്ചതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍

‘തനിക്കെന്തിലും സംശയമുണ്ടോ?. തന്നോട് ഇവിടെ ഇപ്പോള്‍ തര്‍ക്കിക്കാന്‍ വരുന്നില്ല. തന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണം’ എന്ന മന്ത്രിയുടെ ഭാഷയ്‌ക്കെതിരയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചത്.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയില്‍ പ്രതികരിക്കാറുള്ളകായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ ഭാഗത്ത്‌നിന്ന് ഇന്ന്മാധ്യമ പ്രവര്‍ത്തകരോടുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ അഭിപ്രായപ്പെട്ടു.മാധ്യമ പ്രവര്‍ത്തകരെ പൊതുയിടത്തില്‍ അവഹേളിക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് മന്ത്രിയില്‍ നിന്നുണ്ടായത്.

മലപ്പുറം പുലാമന്തോളില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന വിധമാണ് മന്ത്രി മറുപടി നല്‍കിയത്. 24 പ്രതിനിധി സമീര്‍ ബിന്‍ കരീമിന്റെ ചോദ്യത്തോട് ‘നിനക്ക് വേറെ ഭാഷയില്‍ മറുപടി തരേണ്ടി വരും’ എന്നാണ് മന്ത്രി പറഞ്ഞത്. ഇത് പ്രതിഷേധാര്‍ഹം ആണ്. മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു