തിരുവനന്തപുരം : എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കേരളത്തിലേക്ക് കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് എന്നിവർ ആണ് അറസ്റ്റിലായത്. അതേസമയം പ്രതികൾ വർഷങ്ങളായി കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയിരുന്നതായി പോലീസ് പറയുന്നു.
സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ടാരുന്നു. സിജഹ് മൂന്ന് എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്.

