വാര്‍ത്താ സമ്മേളനം അതുപോലെ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകീര്‍ത്തികരമല്ല. ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി
വാര്‍ത്താ സമ്മേളനം അതുപോലെ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ മാധ്യമ സ്ഥാപനത്തിനും പ്രവര്‍ത്തകര്‍ക്കുമെതിരെ അപകീര്‍ത്തിക്കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫും എഡിറ്ററും അടക്കമുളളവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കേരള ഹൈക്കോടതി റദ്ദാക്കി.
മാധ്യമങ്ങള്‍ക്കെതിരെയുളള അപകീര്‍ത്തിക്കേസ് ബാധകമാകണമെങ്കില്‍ വാര്‍ത്ത നല്‍കുന്നതിനു പിന്നില്‍ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യവും അറിവും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടണമെന്നു കോടതി ചൂണ്ടിക്കാട്ടി.വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസ് നടപടികള്‍ ചോദ്യം ചെയ്ത് കൊച്ചി സ്വദേശി ജോര്‍ജ് തോമസിന്റെ പരാതിയിലായിരുന്നു എറണാകുളം മജിസ്‌ട്രേട്ട് കോടതിയിലെ കേസ് നടപടികള്‍.
ഹര്‍ജിക്കാര്‍ക്കെതിരെ കേസ് തുടരുന്നത് അവര്‍ ചെയ്യാത്ത കുറ്റത്തിന് അവരുടെ മേല്‍ ബാധ്യത ചുമത്തുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വിധിച്ചു. കൂടുതലൊന്നും കൂടാതെ ഒരു പത്രസമ്മേളനം സംപ്രേഷണം ചെയ്യുന്ന പ്രവൃത്തി മാനനഷ്ടം കുറ്റത്തിലുളളതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

