ഈരാറ്റുപേട്ട: ഓടുന്ന ബസില്നിന്ന് തെറിച്ചുവീണ് യാത്രക്കാരന് മരിച്ചു. അരുവിത്തുറ അമ്പാറനിരപ്പേല് റോഡില് കൊണ്ടൂരിലുണ്ടായ അപകടത്തില് തെക്കേക്കര പ്ലാത്തോട്ടത്തില് താജുദ്ദീന് (താജു-54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാലാ ആലുംതറ റോഡിലോടുന്ന സ്വകാര്യബസില് ചിറ്റാറ്റിന്കര സ്റ്റോപ്പില്നിന്നാണ് താജുദ്ദീന് കയറിയത്.
ബസ് മുന്നോട്ടെടുത്ത് നൂറുമീറ്റര് കഴിഞ്ഞപ്പോഴേക്കും, തുറന്നുകിടന്ന വാതിലിലൂടെ ഇദ്ദേഹം പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആലപ്പുഴയിലാണ് താജുദ്ദീന് താമസിച്ചിരുന്നത്. മുന്പ് ഈരാറ്റുപേട്ടയിലെ ഹോട്ടലില് ജോലിക്കാരനായിരുന്നു. പ്രാഥമികാന്വേഷണത്തില്, ബസിന്റെ വാതില് തുറന്നുകിടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഭാര്യ: സീനത്ത്. മക്കള്: തസ്നി, തസ്ലീമ, സുല്ത്താന. മരുമക്കള്: റിയാസ്, സൈഫുദ്ധീന്.

