തൃശൂർ ∙ കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ദമ്പതികളെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നാളായി ഇരുവരും രോഗ ബാധിതരായി ചികിത്സയിലായിരുന്നു. ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു. തങ്ങൾ കുടുംബത്തിനു ബാധ്യതയാവാതിരിക്കാൻ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
ഇവരുടെ മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി തിരികെ വന്നപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

