Spread the love

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്ന് അറിയാം, ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍

കോട്ടയം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും. കേരളത്തിലെത്തിയ കേന്ദ്രനീരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ ഘട്ട ചര്‍ച്ചകള്‍ക്കായി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാന്റ് ഡല്‍ഹിക്കു വിളിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി ഇരുവരും ഡല്‍ഹിയിലെത്തി. മുഖ്യമന്ത്രി പദത്തിലേക്കുളള അടുത്ത മത്സരാര്‍ഥി കെ.സി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായതിനാല്‍ ഡല്‍ഹിയില്‍ തന്നെയുണ്ട്. ഇന്ന് രാഹുല്‍ ഗാന്ധി മൂവരുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ആദ്യം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തുടര്‍ന്ന് രാഹുല്‍ എന്ന നിലയിലായിരിക്കും.

ഇന്ന് വൈകുന്നേരത്തോടെ ഏറെക്കുറെ ധാരണയായേക്കും. മൂവരെയും അക്കമോഡേറ്റ് ചെയ്യാന്‍ ശ്രമിക്കുമോ അതോ എംഎല്‍എ കണക്കെടുപ്പ് അനുസരിച്ച് തീരുമാനം വരുമോ എന്നറിയില്ല. ഘടകകക്ഷികളെ കൂടി മാനിച്ചാല്‍ സതീശനാണ് സാധ്യത. പക്ഷേ കേന്ദ്രത്തില്‍ വേണുഗോപാല്‍ രമേശ് ഗ്രൂപ്പുകള്‍ സതീശനെ ഒഴിവാക്കനാണ് ശ്രമിക്കുന്നത്. എഐസിസി സെക്രട്ടറി കേരളത്തില്‍ മുഖ്യമന്ത്രിയാകേണ്ട എന്ന് തീരുമാനിച്ചാല്‍ രമേശിനെയാവും പിന്തുയ്ക്കുക എന്നാണ് ഡല്‍ഹി റിപ്പോര്‍ട്ടുകള്‍. പക്ഷേ മത്സരത്തില്‍ ഉറച്ചു നില്‍ക്കുന്ന കെ,സി പിന്മാറുമോ എന്ന കാര്യം സംശയമാണ്. അല്ലെങ്കില്‍ ഐഐസിസി ഇടപെടണം. അതിനിടെ സതീശനായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും അനുഭാവികളും പ്രകടനവും പോസ്റ്ററുകളും ഉയര്‍ത്തുന്നുണ്ട്. ഇതില്‍ ഹൈക്കമാന്റന് അതൃപ്തിയുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും നേതൃത്വത്തിലായിരുന്നു പ്രകടനം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം പുളിമൂട് ജംക്ഷനില്‍ കേസരി സ്മാരകത്തിനു സമീപം അവസാനിച്ചു. നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റിനു സമീപം സ്ഥാപിച്ച െക.സി.വേണുഗോപാലിന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് കീറി.കൊല്ലം ശാസ്താംകോട്ട ഭരണിക്കാവില്‍ രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സമൂഹമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടന്നു. കായംകുളത്ത് സതീശന് അനുകൂലമായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. വ്യാഴാഴ്ച രാത്രി കായംകുളത്ത് പ്രകടനം നടന്നിരുന്നു.കോഴിക്കോട്ട് മുതലക്കുളം, ചേളന്നൂര്‍, കക്കോടി, വളയം, അത്തോളി, കൊയിലാണ്ടി, എലത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രകടനം നടന്നു.എറണാകുളം ജില്ലയില്‍ പലയിടത്തും പ്രകടനം നടന്നു.