കോട്ടയം: ആറു പതിറ്റാണ്ടിലെ കനത്ത തിരിച്ചടിക്കുശേഷം കേരള കോൺഗ്രസ് എം പാർട്ടി ആസ്ഥാനത്ത് യോഗം ചേരുമ്പോൾ അതൊരു സമ്പൂർണ്ണ വിലയിരുത്തൽ ആകുമോ . അതോ വസ്തുതകൾ ചർച്ച ചെയ്യപ്പെടാതെ ചെയർമാനിൽ തുടർ കാര്യങ്ങൾ ഏൽപ്പിച്ചു മടങ്ങുന്ന സാധാരണ യോഗമായി മാറുമോ .
പുതിയ സംഭവവികാസത്തിനുശേഷം പാർട്ടി അണികളും അനുഭാവികളും പ്രധാനമായി ഉയർത്തുന്ന വിഷയങ്ങൾ ഇതൊക്കെയാണ്.
- എന്തുകൊണ്ട് കനത്ത പരാജയം സംഭവിച്ചു.
- കേരള കോൺഗ്രസ് എം അടിത്തറ തകർന്നുവോ
- ഭരണവിരുദ്ധ വികാരമോ /ഭരണനേതൃത്വത്തിനെതിരായി വികാരമോ ഏതാണ് കൂടുതൽ പ്രതിഫലിച്ചത്.
- കേരള കോൺഗ്രസ് എമ്മിന്റെ ജനകീയ അടിത്തറ LDF ൽ ഭദ്രമാണോ. അതോ വലതുപക്ഷ അധിഷ്ഠിതമാണോ
- കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8 / 7 സീറ്റും നേടിയത് യുഡിഎഫ് അടിത്തറയിൽ ആണോ
- കേരളത്തിൻറെ രാഷ്ട്രീയ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവോ.
- യുഡിഎഫുമായുള്ള ചർച്ചകൾ അട്ടിമറിച്ചത് ആരാണ് .
- മന്ത്രിയും ചീഫ് വിപ്പും പാർട്ടിക്ക് മുകളിൽ പറക്കുന്ന പക്ഷികളായോ .
- മന്ത്രിയെകുറിച്ച് സോഷ്യൽ മീഡിയയും പാർട്ടി കേന്ദ്രങ്ങളും ഉയർത്തുന്ന യുകെ ബന്ധങ്ങൾ. മന്ത്രിയിൽ യുകെ ലോബി പിടിമുറുക്കിയിരുന്നോ
- ചെയർമാനെ നിഷ്പ്രഭനാക്കി ഏകപക്ഷീയമായ നീക്കങ്ങൾ മുന്നണിയിൽ നടത്തിയോ .
- മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും പേഴ്സ ണൽ സ്റ്റാഫിൽ പാർട്ടി പ്രവർത്തകരെക്കാൾ സിപിഎം ബിഡിജെഎസ് കണിച്ചുകുളങ്ങര ബന്ധമുള്ളവർക്ക് മുന്തിയ പദവിയും പരിഗണനയും ലഭിച്ചു എന്ന തുടക്കം മുതലുള്ള ആരോപണം.
- പരാജയപ്പെട്ട പി ആർ മെക്കാനിസം. ചീഫ് വിപ്പിന്റെ പ്രസ് സെക്രട്ടറി സ്ഥാനത്ത് മാധ്യമ രാഷ്ട്രീയ ബന്ധങ്ങൾ ഇല്ലാത്ത ആളെ നിയമിച്ചു എന്ന ആരോപണം
- മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കടന്നുകൂടിയ ബിജെപി ബന്ധമുള്ള മാധ്യമപ്രവർത്തകൻ ഫലമറിയും മുമ്പ് ഇതര മാധ്യമ സ്ഥാപനത്തിൽ ചേക്കേറിയ ത് സംബന്ധിച്ചു പാർട്ടിയുടെ സോഷ്യൽ മീഡിയയിൽ ഉയർന്ന വികാരം
- പാർലമെൻററി പ്രാതിനിധ്യം രാജ്യസഭാംഗത്തിൽ ഒതുങ്ങിയപ്പോൾ പാർട്ടിയുടെ മുഖമായ ചിഹ്നം രണ്ടില നഷ്ടപ്പെടുന്ന സാഹചര്യമുണ്ടോ
- മാധ്യമ പ്രവർത്തകരെ സർക്കാർ പദവികളിലേക്ക് നിയോഗിച്ചപ്പോൾ സംഭവിച്ച പാളിച്ച. കേരളത്തിലെ മാധ്യമ സമൂഹവുമായി പുലബന്ധമില്ലാത്തവരെ തെരഞ്ഞെടുത്തത് തിരിച്ചടിയായോ .
- പാർട്ടിയുടെ മീഡിയ പി ആർ പരാജയം. കേരള കോൺഗ്രസ് ജോസഫ് വിഭാഗമുൾപ്പെടെ കൃത്യമായ പി ആർ സംവിധാനമുള്ളപ്പോൾ ചെയർമാന്റെ സന്ദേശങ്ങൾ എല്ലാവരിലും എത്തിക്കാനുള്ള ഒരു പൊതു മീഡിയ ഗ്രൂപ്പ് പോലും ഇല്ലാതായി.
- LDF ഭരണത്തിൽ ചെയർമാൻ വെറും നോക്കുകുത്തിയായോ
- LDF തരംഗത്തിലും 2021 ൽ ചെയർമാൻ പരാജയപ്പെട്ടതോ പരാജയപ്പെടുത്തിയതോ
പിസി ജോർജിന് ഒപ്പം നിന്ന് കുതന്ത്രങ്ങൾ ഓതി കെഎം മാണിയെയും ജോസ് കെ മാണിയെയും കുടുംബത്തെയും അധിക്ഷേപങ്ങൾ വാരി വിതറിയ ജോർജിന്റെ കിങ്കരനായ പിഎയെ മാണിഗ്രൂപ്പിലെടുത്ത് സംസ്ഥാന കമ്മറ്റി അംഗവും സോഷൃൽ മീഡിയ ചാർജും കൊടുത്തതിൽ പാർട്ടി പ്രവർത്തകരിലുംപൊതുസമൂഹത്തിലുമുണ്ടായ അവമതിപ്പും തിരിച്ചടിയായോ?

