ഇടുക്കി : നെടുംകണ്ടം ഇരട്ടകൊലപാതക കേസിലെ പ്രതി സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി.
2018ൽ കാണാതായ സജിയുടെ അച്ഛൻ മാത്യുവിന്റെ തിരോധാന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇന്നലെ നാല് മണിക്കൂർ നടത്തിയ തെരച്ചിലിൽ കാര്യമായ തെളിവ് ഒന്നും കിട്ടിയില്ല.
8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. അതേസമയം നേരത്തേ തൊഴുത്തിരുന്ന ഭാഗത്തുനിന്നു ലഭിച്ച അസ്ഥി ആയതിനാൽ പശുവിന്റേതാണോ എന്നും അന്വേഷണസംഘത്തിനു സംശയമുണ്ട്.
മേരി (71), മൂത്ത മകൻ റെജി (54) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കഴിഞ്ഞ മാസമാണു സജി അറസ്റ്റിലായത്. സജിയെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇവിടെ പരിശോധന നടത്തിയത്.

