Spread the love

കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാം സ്മൃതി ദിനാചരണം ഇന്ന് നടക്കും. ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയര്‍ ത്തിപ്പിടിച്ച ഉമ്മന്‍ ചാണ്ടിയുടെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് നടത്തുന്നത്.

രാവിലെ 6.30-ന് പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോ ക്‌സ് വലിയ പള്ളിയില്‍ പ്രത്യേക പ്രഭാത നമസ്‌കാരവും ഏഴിന് കുര്‍ബാനയും. കുര്‍ബാനയ്ക്കു ശേഷം ഉമ്മന്‍ചാണ്ടിയുടെ കബ റിടത്തില്‍ പ്രത്യേക ധൂപപ്രാര്‍ ഥന. ഓര്‍ത്തഡോക്‌സ് സഭ കോ ട്ടയം ഭദ്രാസനാധിപന്‍ യൂഹാന്നോന്‍ മാര്‍ ദിയസ്‌കോറോസ് മെ ത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

ഒമ്പതിന് പുതുപ്പള്ളി കോണ്‍ ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷനും ചേര്‍ന്ന് പുതുപ്പള്ളി വലിയ പള്ളി അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ സ്മൃതി സമ്മേളനം നടത്തും. എ.ഐ .സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണു ഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. അഞ്ച് കുടുംബങ്ങള്‍ക്ക് നാല് സെന്റ് കൈമാറും. 1,200 വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം, അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണം എന്നിവയുണ്ടാകും. സ്‌കൂളുകള്‍ക്ക് സൈക്കിളുകള്‍ ക്രിക്കറ്റ് കിറ്റുകള്‍ ഫുട്‌ബോളുകള്‍ എന്നിവ വിതരണം ചെയ്യും.