തൃശൂർ : പഴഞ്ഞി അരുവായില്‍ കൂട്ടആത്മഹത്യാ ശ്രമം. ഭര്‍ത്താവും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍. അരുവായി പത്തങ്ങാടി റോഡില്‍ സിബി (51) മകള്‍ അലീന (19) എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യ ബീന, മകന്‍ ആദിത്യന്‍ എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം നടന്നത്.പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്.ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം.മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

