Spread the love

കാസർകോട് : മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ ചെങ്കള നാലാം മൈലിൽ കാറിൽ ലോറിയിടിച്ചു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിൽ പ്രവർത്തിക്കുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ച സ്വദേശി കെ.കെ.സജീഷ് (40) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രന് പരുക്കേറ്റു.

ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.