കട്ടപ്പന: കാമാക്ഷി ഗ്രാമ പഞ്ചായത്ത് വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് കാമാക്ഷി ജില്ലയിൽ വയോജന, ഭിന്നശേഷി മേഖലകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായി കാമാക്ഷി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വയോജന രംഗത്ത് പഞ്ചായത്ത് നടത്തിയ ശ്രേദ്ധേയമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. 80 വയസ്സ് മുതൽ പ്രായമുള്ള വയോജനങ്ങളെ ആദരിക്കൽ, മെഡിക്കൽക്യാമ്പുകൾ, വയോജനമത്സരങ്ങൾ, കലാപരിപാടികൾ, കൗൺസലിംഗ്, ബോധവൽകരണ ക്ലാസ്സുകൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വിപുലമായ വയോജന സംഗമങ്ങൾ, അങ്കണവാടികൾ കേന്ദ്രികരിച്ച് രൂപം കൊടുത്ത 30 സൗഹൃദ സായന്തന ക്ലബ്ബുകൾ, പെൻഷൻ അദാലത്ത്, വയോജനങൾക്കു വേണ്ടി മാത്രം ആരംഭിച്ച പ്രത്യാശ സൗജന്യ നിയമ സഹായ കേന്ദ്രം,പ്രത്യാശ കൗൺസലിംഗ് സെന്റർ, സൗജന്യ ഗാർഹിക കൗൺസലിംഗ് ഉറപ്പു വരുത്തുന്നതിന് വേണ്ടി ആരംഭിച്ച തണൽ കൗൺസലിംഗ് ക്ലിനിക്, പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു വരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ദന്തൽ, നേത്ര പരിശോധന ക്യാമ്പയിനുകൾ, സഹായി എന്ന പേരിൽ വയോജനങ്ങൾക്കുവേണ്ടി ആരംഭിച്ച സൗജന്യ ഉപകരണ നിർണ്ണയ ക്യാമ്പുകളും ഉപകരണ വിതരണ പരിപാടികൾ, വയോജനങ്ങൾക്ക് വേണ്ടി എല്ലാവർഷവും സംഘടിപ്പിച്ചു വരുന്ന സഫലം വയോജന ടൂറുകൾ, പ്രത്യേക വയോജന പാലിയേറ്റിവ് പ്രോഗ്രാം, പഞ്ചായത്തിൽ 1960 മുതൽ അക്ഷര വെളിച്ചം പകർന്ന 60 വയസ്സ് പൂർത്തിയായ ആശാൻ, ആശാട്ടി മാർ മുതൽ അദ്ധ്യാപകർ വരെയുള്ള വയോജനങ്ങളെ ഒരു വേദിയിൽ ആദരിച്ച ഗുരുവന്ദനം -25 ഉൾപ്പെടെ പഞ്ചായത്ത് സംഘടിപ്പിച്ചു
വിപുലമായ പ്രവർത്തനങ്ങളാണ് കാമാക്ഷി പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. 1CDS ഇടുക്കി യൂണിറ്റ്, വൊസാർഡ്, അഫ്രോ, കുടുംബശ്രീ മിഷൻ,കാമാക്ഷി CDS, തങ്കമണി സെന്റ് തോമസ് HSS ജൂണിയർ, സീനിയർ യുണിറ്റ്കൾ, തങ്കമണി SCB തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പഞ്ചായത് വിവിധ വയോജന പരിപാടികൾ വിജയകരമായി നടപ്പിലാക്കിയത്. അന്താരാഷ്ട്ര വയോജന ദിനാചരണത്തോടെ അനുബന്ധിച്ച് സാമുഹ്യ നീതി വകുപ്പ് തൊടുപുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് അവാർഡ് സമ്മാനിച്ചു. മുനിസിപ്പൽ കൗൺസിലർ ആർ. ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വയോജന കൗൺസിൽ അംഗങ്ങളായ കെ.ജനാർദ്ദനൻ, പി.ആർ. പുഷ്പവല്ലി, വി.എൻ സുഭാഷ്, കാമാക്ഷി പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോണി ചൊള്ളാമഠ o, ഗ്രാമഞ്ചായത്ത് അംഗം ഷേർളി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സാമുഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ വി.എ ഷംനാദ് സ്വാഗതവും, എസ്.ജയൻ കൃതജ്ഞയും പറഞ്ഞു.ജില്ലാ മാനസികാരോഗ്യ പരിപാടി പ്രൊജക്ട് ഓഫീസർ ഷൈൻ ജോസ്, എം.എൻ ദീപു തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. സി.കെ ബിന്ദു, എബിൻ തോമസ്, രാജു പി, ജെസ്ന ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

