Spread the love

പിണറായിയും ഇഡി ചോദ്യമുനയിലേക്ക്

സിഎംആര്‍എല്‍ ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ്. സിഎംആര്‍എലുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ പിണറായിയെ ചോദ്യംചെയ്യുന്നത്. 23 ന് രാവിലെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യംചെയ്യല്‍ തീരുമാനിച്ചിരിക്കുന്നത്. വീണയെ ഇവിടെ ഇഡി ചോദ്യം ചെയ്തിരുന്നു

സിഎംആര്‍എല്‍എക്‌സാലോജിക് ഇടപാടിലും ഹവാല ഇടപാട് ആരോപണത്തിലും 2 റിപ്പോര്‍ട്ടുകളാണ് ഇ.ഡി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണിത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തു തനിക്കും മകള്‍ക്കും എക്‌സാലോജിക് കമ്പനിക്കുമടക്കം 3.28 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് ആദ്യ കേസ്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ സമ്പാദ്യമുണ്ടാക്കിയെന്നും ഇത് ഭാര്യ വീണയടക്കമുള്ളവരുമായി ചേര്‍ന്നു ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നുമെന്നാണ് രണ്ടാം കേസിലെ റിപ്പോര്‍ട്ട്.