Spread the love

ഇടുക്കി : വിവാഹവാഗ്ദാനം നൽകി 18 വയസ്സുകാരിയെ മൂന്നാറിലേക്ക് വിളിച്ചു വരുത്തി കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ പെൺകുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് പിടികൂടി.

18കാരിയെ ഈ മാസം 11 നാണ് ഓട്ടോ ഡ്രൈവറായ പ്രതി മൂന്നാറിലേക്ക് വിളിച്ചു വരുത്തിയത്. ഇയാൾ ഏറെ നാളായി യുവതിയുമായി അടുപ്പത്തിലായിരുന്നു . എന്നാൽ പെൺകുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവാവ് കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതിനായി പെട്രോൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ചു.

ഒക്ടോബർ 11ന് പെൺകുട്ടിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തിയശേഷം വാഹനത്തിൽ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി മരിച്ചെന്ന് ഉറപ്പാക്കാൻ കരിങ്കല്ലുകൊണ്ട് ഇയാൾ പലവട്ടം െപൺകുട്ടിയുടെ മുഖത്ത് ഇടിച്ചു. ശേഷം പാംപ്ലയിലെത്തിച്ച് വനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

അതേസമയം പെൺകുട്ടിയുടെ അമ്മയാണ് മകളെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.