കോട്ടയം : ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെ ഏറ്റവുമധികം വേട്ടയാടുകയും വേദനിപ്പിക്കുകയും ചെയ്തത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണെന്ന് മന്ത്രി വി. എൻ വാസവൻ
മുഖ്യമന്ത്രിയായിരിക്കെ പുരസ്കാര സ്വീകരണത്തിനായി ഗൾഫിൽ എത്തിയ ഉമ്മൻചാണ്ടി തൻറെ സ്റ്റാഫ് ജോപ്പനെ അറസ്റ്റ് ചെയ്തത് വാർത്താമാധ്യമത്തിലൂടെയാണ് അറിഞ്ഞത്. അന്ന് ഉമ്മൻചാണ്ടിയോടൊപ്പം ഉണ്ടായിരുന്ന കെ സി ജോസഫ് ഇക്കാര്യം പലതവണ വിശദീകരിച്ചിട്ടുള്ളതാണ്.
മറിയാമ്മ ഉമ്മനും ഇക്കാര്യം സൂചിപ്പിച്ചതാണ്.
ജീവിച്ചിരിക്കെ ഉമ്മൻചാണ്ടിയെ വേദനിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ അതെല്ലാം മറന്ന മട്ടാണ്.എന്നിട്ടിപ്പോൾ എൽഡിഎഫിനെ കുറ്റപ്പെടുത്തുകയാണ്. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ വന്നതിന് തിരുവഞ്ചൂർ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല

