Spread the love

മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിക്കാൻ ഇടയായ സംഭവം, പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൈപ്പുഴമുട്ട് – കായിച്ചിറ റോഡിൽ കൈപ്പുഴമുട്ട് ഭാഗത്ത് നിന്നും കായിച്ചിറ ഭാഗത്തേക്ക് മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച് വന്ന് റോഡിൻ്റെ സൈഡിൽ നിന്ന തെങ്ങിൽ ഇടിക്കുക ആയിരുന്നു.

ഓട്ടോറിക്ഷയിലെ യാത്രക്കാരനായ വെച്ചൂർ വില്ലേജിൽ കുടവച്ചൂർ കരയിൽ ചാമിശ്ശേരി വീട്ടിൽ ഫിലിപ്പ് മകൻ ജോസഫ് എന്നയാൾ മരണപ്പെട്ടിരുന്നു.

ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ വെച്ചൂർ വില്ലേജിൽ കുടവച്ചൂർ അച്ചിനകം ഭാഗത്ത് കാരാപ്പള്ളി വീട്ടിൽ ജോൺ മകൻ 34 വയസ്സുള്ള ലിജോ ജോണി നഅ  റസ്റ്റ് ചെയ്തു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.