Spread the love

 

കോട്ടയം :  ഇന്ന് ഐതിഹ്യ പുണ്യത്തിൻ്റെ മഹാശിവരാത്രി. കേരളത്തിൽ ആലുവ മഹാശിവരാത്രി  ആഘോഷങ്ങൾ തുടങ്ങി. ഇതര ശിവക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ട്. ഭക്തർ ശിവപ്രീതിക്കായി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടുന്ന ദിവസം കൂടിയാണ് ഇന്ന്

കുംഭമാസ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.   പിതൃകൾക്ക് വേണ്ടി ബലി ഇടാനും ഈ ദിവസം പ്രധാനമാണ് എന്നാണ് വിശ്വാസം

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ രാവിലെ 11 ന് മഹാദേവനും വട ക്കുംനാഥനും കളഭാഭിഷേകവും ചതുഃ ശ്ശതം വഴിപാടും. 5 ന് നാമജപ പ്രദക്ഷിണം. 7നു തിരുനക്കര മഹാദേവന്റെ സ്വ യംഭു ദർശനം, 9ന് ഘ്യതധാര, 12ന് രാത്രി വിളക്ക് എഴുന്നള്ളിപ്പ്.. ഉച്ചയ്ക്ക് 12ന് ശിവരാത്രി പ്രാതലും ക്രമീകരിച്ചിട്ടുണ്ട്.

. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: ഇന്നു രാവിലെ 7.15നു ഭക്തിഗാനാർച്ചന. 9.45നു ഭക്തിഗാനസുധ, വൈകിട്ട് 4നു തിരുവാതിര, 5.25നു ശയനപ്രദക്ഷി ണം, 7.30നു വയലിൻ ഗാന തരംഗിണി, 9.30നു ക്ലാസിക്കൽ ഡാൻസ്, 10നു ഭര തനാട്യം 10.30നു ക്ലാസിക്കൽ ഡാൻ

.വൈക്കം മഹാദേവ ക്ഷേത്രം ഇന്നു രാവിലെ 6നു മേൽശാന്തിമാരായ തരണി ഡി.നാരായണൻ നമ്പൂതിരി, ടി.എ സ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉഷഃപൂജ, എതൃത്തപൂജ, പന്തീരടി പൂജ. തുടർ ന്നു തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നി വരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തും.

വൈകിട്ട് ശ്രീഭൂതബലി, അഷ്ടാഭി ഷേകം കാവടി അഭിഷേകം, വിളക്കെഴു ന്നള്ളിപ്പ്. വൈക്കം പട്ടാര്യ സമാജം 40 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രാതലും, കൂവളത്തില താലപ്പൊലിയും

. കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം: ഇന്നു രാവിലെ മുതൽ പുരാണ പാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5 നു ഭക്തിഗാനമേള, 8നു കഥകളി, 12നു ശിവരാത്രി പൂജ.

. വാഴപ്പള്ളി മഹാദേവ ക്ഷേത്രം: ഇന്നു വൈകിട്ട് 5.30ന് കാഴ്‌ചശ്രീബലി, 6.30ന് ദീപക്കാഴ്ച, 7.15ന് തിരുവാതിര ക്കളി, 8ന് നാടൻപാട്ട്, രാത്രി 11.30നു യാമപൂജ, ഋഷഭ വാഹനമെഴുന്നള്ളിപ്പ്. ദീപക്കാഴ്ച, വെടിക്കെട്ട്.