Spread the love

മലപ്പുറം: വിഷു ആശംസ പോസ്റ്ററിൽ മന്തിയുടെ ചിത്രം വെച്ച് പ്രചരിപ്പിച്ചതിനു പിന്നാലെ കേസെടുത്ത് പൊലീസ്. മലപ്പുറത്താണ് സംഭവം. കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ‌അറേബ്യൻ മജ്‌ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് ഈ പോസ്റ്റർ പ്രചരിപ്പിച്ചത്.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ആണ് നടപടി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരമാണ് കോട്ടക്കൽ പൊലീസ് കേസ് എടുത്തത്. മലപ്പുറം സ്വദേശിയാണ് സംഭവത്തിൽ പരാതി നൽകിയത്.

നേരത്തെ, ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പൊലീസ് കേസെടുത്തിരുന്നു.