Spread the love

കോട്ടയം : ഇടതുമുന്നണിയിൽ പരസ്യമായ വാഗ്വാദവുമായി മന്ത്രി എ കെ ശശീന്ദ്രനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും. വനം വന്യജീവി വിഷയത്തിൽകേരള കോൺഗ്രസ് എം നടത്തിയ പരസ്യ അഭിപ്രായപ്രകടനങ്ങളെ വനം മന്ത്രിയും എൻസിപി യോഗവും പരസ്യമായി വിമർശിച്ചിരുന്നു. കേരള കോൺഗ്രസ് (എം) മുന്ന ണി മര്യാദ പാലിക്കണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയതിന് പിന്നാലെ കോട്ടയത്ത് ജോസ് കെ മാണി പ്രതികരിച്ചു.

വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവന  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തള്ളി.മന്ത്രി എ.കെ.ശശീന്ദ്രന് മറുപടി പറയേണ്ട ആവശ്യമില്ല.കേരളത്തിലെ മലയോര ജനതയുടെ വികാരമാണ് പാർട്ടി ഉന്നയിച്ചത്.

കേരളാ കോൺഗ്രസ് നിലപാടിനെ മന്ത്രിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു..ജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുത്.

പരാതികൾ ഉന്നയിക്കേണ്ടത് അതിനുവേ ണ്ടിയുള്ള ഇടത്താണ്. കേരള കോൺഗ്രസിന്റെ ഭാ ഗത്തുനിന്ന് ഈയിടെയായി ആരീതിയിലല്ല പ്രതികരണങ്ങൾ ഉണ്ടാകുന്നത്. വിമർശനങ്ങൾ പക്വതയോടെ ഉന്നയിക്കണം. – മന്ത്രി ശശീന്ദ്രൻ പറഞ്ഞു

കേരള കോൺഗ്രസ് (എം) സമുദായ സംഘടനകളുടെ ചട്ടുകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല. തോൽക്കാൻ ശ്രമിക്കുന്ന ഒരു മുന്നണിയിലേക്ക് അവർ പോകുമെന്ന് കരുതുന്നില്ല. വനംവകുപ്പിനെ തിരെ കേരള കോൺഗ്രസ് വിമർശനമുന്നയിച്ചതുമാ യും പാർട്ടിയുടെ മുന്നണി മാറ്റവുമായും ബന്ധപ്പെട്ടു ള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കമ്മിറ്റികളുണ്ട്. കേന്ദ്ര സർക്കാർ തന്ന അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു നൽകി യിട്ടുണ്ട്. ഈ അധികാരം അവർ ഉപയോഗിക്കുന്നില്ല

കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന എൻ സി പി ബ്ലോക്ക് കമ്മിറ്റി യോഗവും ജോസ് കെ മാണിയെ വിമർശിച്ചിരുന്നു