പാലക്കാട് : പാലക്കാട്: മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അനന്തരവന്റെ അടിയേറ്റ് അമ്മാവന് മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആണ് സംഭവം.
സംഭവത്തിൽ സെന്തിൽ കുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

